Sunday, August 7, 2011

Learn and Earn Programme

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ലളിതമായ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുക , അവരെ സ്വയം പര്യാപ്തരാകാന്‍ സഹായിക്കുക, എന്നീ ലക്ഷ്യങ്ങളിലൂന്നി കൊണ്ട് ബി. ആര്‍. സി പരിധിയിലുള്ള 5 പഞ്ചായത്തുകളില്‍ ലേണ്‍ ആന്‍ഡ്‌ ഏണ്‍ പദ്ധതിയുടെ പരിശീലനം രണ്ടു ദിവസങ്ങളിലായി നടന്നു. ഓരോ പഞ്ചായത്തിലെയും സി.ആര്‍.സി കളെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കുട്ടികള്‍ ഓരോ സി. ആര്‍.സികളിലുമെത്തി പരിശീലനങ്ങളില്‍ പങ്കാളികളായി. ആദ്യ ഘട്ടത്തില്‍ 23 .24 തിയ്യതികളില്‍ കൊണ്ടാഴി , പഴയന്നൂര്‍ പഞ്ചായത്തുകളിലും, രണ്ടാം ഘട്ടത്തില്‍ 6 , 7 തിയ്യതികളില്‍ വള്ള ത്തോള്‍ നഗര്‍ ,പാഞ്ഞാള്‍ , തിരുവില്വാമല പഞ്ചായത്തുകളിലുമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ചോക്ക് നിര്‍മ്മാണം , ഫാബ്രിക് പെയിന്റിംഗ് , ഗ്ലാസ്‌ പെയിന്റിംഗ്, പേപ്പര്‍ ബാഗ്‌ നിര്‍മ്മാണം എന്നീ ഇനങ്ങളാണ് കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനത്തിനു വിവിധ സി. ആര്‍. സി കളിലായി തെരഞ്ഞെടുത്തത്. ഓരോ മേഖലയിലും പ്രത്യേക വൈദഗ്ധ്യം നേടിയ ആളുകള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി . പരിശീലന ക്ലാസ്സില്‍ നിന്ന് ലഭിച്ച കാര്യങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കുകയും കുട്ടികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മാറ്റിയെടുക്കുകയുമാണ് ലേണ്‍ ആന്‍ഡ്‌ ഏണ്‍ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്.

പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍...........










Monday, July 4, 2011

കളരി സെമിനാര്‍ ബി.ആര്‍.സി.യില്‍

വിദ്യാലയങ്ങളിലെ രണ്ട്‌ ആഴ്ചത്തെ കളരി പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായി ബി.ആര്‍.സി.യില്‍ സെമിനാര്‍ സംഘടി പ്പിച്ചു. ജൂലൈ ഒന്ന്,നാല് തിയ്യതികളിലായാണ് സെമിനാര്‍ നടന്നത്. ബി.പി.ഓ. ശ്രീ മോഹന്‍ദാസ്‌ സെമിനാറിന്‍റെ ഉദ്ഘാടനം നടത്തി. ജൂലൈ ഒന്നിന് ബി.ആര്‍.സി. പരിധിയിലെ  എസ്.ആര്‍.ജി. കണ്‍വീനെര്‍മാരും,  നാലിന് സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുമാണ് സെമിനാറില്‍ പങ്കെടുത്തത്. ആകെയുള്ള 50  സ്കൂളുകളില്‍ 44 സ്കൂളുകളുടെ പങ്കാളിത്തം ആദ്യ ദിവസം ഉണ്ടായി. രണ്ടാം ദിവസം  42   സ്കൂളുകളില്‍ നിന്ന് ആളുകളെത്തി. കളരി നടന്ന വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റര്‍ മാര്‍ ,ക്ലാസ് ടീച്ചേര്‍സ്,ആര്‍.ടി. ,ട്രെയിനെര്‍ എന്നിവര്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ വിശദീകരിച്ചു. ജൂണ്‍ 13  മുതല്‍ 24  വരെ സ്കൂളുകളില്‍  ട്രെയിനെഴ്സ്, ടീച്ചര്‍ എന്നിവര്‍  എടുത്ത ക്ലാസ്സുകളിലെ  പ്രക്രിയകള്‍, ഉപയോഗിച്ച   ടി.എല്‍.എം ,കുട്ടികള്‍  വ്യക്തിഗതമായും ഗ്രൂപ്പിലും   രൂപപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍,അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍   എന്നിവയെല്ലാം വിശകലന വിധേയമാക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.  സ്കൂളുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ പവര്‍ പോയിന്റ്‌ പ്രസന്റേഷനിലൂടെ  അവതരിപ്പിക്കുകയും പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച  തിരിച്ചറിവുകള്‍ പങ്കുവെക്കുകയും ചെയ്തു. അവതരണങ്ങള്‍ മൂന്ന് മണി വരെ നീണ്ടു. തുടര്‍ന്ന്,   സെമിനാറില്‍ നിന്ന് കിട്ടിയതും സ്കൂളുകളില്‍ ചെയ്യാന്‍ ആലോചിക്കുന്നതുമായ കാര്യങ്ങള്‍ എസ്. ആര്‍.ജി കണ്‍വീനെര്‍മാര്‍ അവതരിപ്പിച്ചു.  പങ്കാളികളുടെ ഫീഡ് ബാക്കോടുകൂടി സെമിനാര്‍ അവസാനിച്ചു.   ഡയറ്റ് ഫാക്കല്‍ട്ടി  ശ്രീമതി . എം.. ശ്രീകല  ആദ്യ ദിവസത്തെ സെമിനാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഉദ്ഘാടനം

എ .ഇ.ഓ  ശ്രീമതി .സി.എം ലീലാമണി
വി.എല്‍.പി.എസ് മായന്നൂര്‍
ജി.യു.പി.എസ്.കിള്ളിമംഗലം 
ജി.എല്‍.പി.എസ് ചേലക്കര
ടീ ചെഴ്സ് ന്‍റെ അവതരണം
ഹെഡ് മാസ്റ്റര്‍ മാരുടെ അവതരണം

ആര്‍.ടി.മാരുടെ അവതരണം 

 

Monday, June 20, 2011

കളരി 2011 വിദ്യാലയങ്ങളിലൂടെ


ജി.എല്‍.പി.എസ് ചേലക്കര 


അവധിക്കാല അധ്യാപക പരിശീലനത്തില്‍ ചര്‍ച്ച ചെയ്ത എസ്.ആര്‍.ജി. ശാക്തീകരണം എങ്ങിനെ പ്രയോഗികമാക്കാം എന്ന ആലോചനയുടെ ഫലമായി സ്കൂള്‍ എടുത്ത ചില തീരുമാനങ്ങള്‍.....

  • എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് എസ്.ആര്‍.ജി.
  • അക്കാദമിക കാര്യങ്ങള്‍ക്ക് ഊന്നല്‍..
  • ഓരോ ആഴ്ചയും ഓരോ ക്ലാസ്സിലെ പ്രശ്ന മേഖലകള്‍ അടിസ്ഥാനമാക്കി അക്കാദമിക ചര്‍ച്ചകള്‍...
  • ഓരോ ആഴ്ചയിലും, വിഷയങ്ങള്‍ മാറി മാറി .......
  • എസ്.ആര്‍.ജി. നടക്കുന്ന തിയ്യതി ,ക്ലാസ്,വിഷയം,പ്രശ്ന മേഖല എന്നിവ അറിയിക്കാന്‍ സ്റ്റാഫ്‌ റൂമില്‍ ബോര്‍ഡ്..
  • പ്രശ്നപരിഹരണത്തിന് എല്ലാ അധ്യാപകരുടെയും  പങ്കാളിത്തം..  



 വായനാ ദിനത്തോട് അനുബന്ധിച്ച് ജൂണ്‍ 20  നു സ്കൂളില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍..
  • വായനാ ദിനത്തിലെ പ്രത്യേക അസെംബ്ലി നാലാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ ..
  • അസ്സെംബ്ളി യില്‍ കുട്ടികള്‍ നടത്തിയ പി.എന്‍ പണിക്കര്‍ അനുസ്മരണം ..
  • വായനാദിനം -  പ്രാധാന്യം  കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളിലൂടെ..
 
 
 
 
 
 
  •  ഹാളില്‍ പൊതുവായ കൂടിച്ചേരല്‍..
  • സ്കൂളിലെ വായനാവാര പ്രവര്‍ത്തനങ്ങളുടെയും   ,നാലാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും പ്രാദേശിക വായനശാലയില്‍ അന്ഗത്വം എടുപ്പിക്കുന്നതിന്‍റെയും  ഉദ്ഘാടനം നിര്‍വഹിച്ചത്.... ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ. മോഹന്‍ദാസ്‌ മാസ്റ്റര്‍
 
 
 
 
  •  വായനയെ കുറിച്ചും    വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളുമായി സംവദിച്ചത് വിശിഷ്ട അതിഥി ശ്രീ. ഉമ്മര്‍.
 
 
  • വായനയുമായി ബന്ധ പ്പെട്ടു നാലാം ക്ലാസ്സിലെ എല്ലാ കുട്ടികളും നടത്തിയ മുദ്രാവാക്യ നിര്‍മ്മാണം  (വ്യക്തിഗതം,ഗ്രൂപ്പ്‌ )

  • മൂന്നു ,നാല് ക്ലാസ്സുകളില്‍ നടത്തിയ പുസ്തക പ്രദര്‍ശനം .
 
  • പ്രദര്‍ശനത്തില്‍  ഇഷ്ടപെട്ട പുസ് തക ത്തെ കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകള്‍..(ഏതു പുസ്ത കം ,കഥാകൃത്ത്‌,എന്തുകൊണ്ട് ഇഷ്ടപ്പെട്ടു...)'
  • വെള്ളിയാഴ്ച വിതരണം ചെയ്ത പുസ്തകങ്ങള്‍ വായിച്ചു കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദന കുറിപ്പിന്‍റെ  അവതരണങ്ങള്‍...
  • സ്കൂളില്‍ സാഹിത്യകാരന്മാരുടെ പോസ്റര്‍ പ്രദര്‍ശനം ..
 
 
  • ഒന്ന് ,രണ്ടു ക്ലാസ്സുകളില്‍ വായനസമാഗ്രികളുടെ പരിചയപെടുത്തല്‍,കഥയെക്കുറിച്ച് കുട്ടികള്‍ മനസ്സിലാക്കിയ കാര്യങ്ങളുടെ അവതരണം ...(കഥയുടെ പേര്,എഴുതിയ ആള്‍. ,കഥാപാത്രങ്ങള്‍, കഥയുടെ ഊഹം.)
  • എസ്.ആര്‍ .ജി.യില്‍ അധ്യാപകരുടെ പുസ്തക പരിചയം( വായിച്ച ഒരു പുസ്തകം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നു.)





 

Saturday, June 11, 2011

കളരി 2011 നു ജില്ലയില്‍ തുടക്കമായി.....

ആസൂത്രിതവും എകോപിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ഗ്രഥിത വിദ്യാലയ വികസനം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തിലൂന്നി ,കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ജൂണ്‍ 13  മുതല്‍ 24  വരെ ആസൂത്രണം ചെയ്തിട്ടുള്ള അന്വഷണാത്മക പ്രവര്‍ത്തനം   'കളരി 2011 ' നു ജില്ലയില്‍ തുടക്കമായി....ഇതിന്‍റെ ഭാഗമായി ജൂണ്‍ 4  നു ജില്ലയിലെ എല്ലാ എസ്. ആര്‍.ജി അംഗങ്ങളും കൂടിയിരുന്നു 'കളരി 11 '  ന്‍റെ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ,അവധികാലത്ത് ഓരോ ക്ലാസ്സിലും / വിഷയത്തിലും, ഊന്നല്‍ നല്‍കിയ ആശയങ്ങള്‍ എല്ലാ ട്രെയിനെഴ്സിനും ആര്‍.ടി. മാര്‍ക്കും പങ്കുവെക്കുന്നതിനുമായി രണ്ടു ദിവസത്തെ പരിശീലന മൊട്യുള്‍ തയ്യാറാക്കുകയും ചെയ്തു,. ജൂണ്‍ 7  നു പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം തൃശൂര്‍ ഡയറ്റ്-ല്‍ വെച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ (ഇന്‍ ചാര്‍ജ് ) ശ്രീ . വേണുഗോപാലന്‍ നിര്‍വഹിച്ചു . ഡി.പി.ഓ,   ശ്രീമതി. മെജോബ്രൈറ്റ് യോഗത്തില്‍ അധ്യക്ഷത  വഹിച്ചു. ചര്‍ച്ച ചെയ്ത ആശയങ്ങളുടെ ക്ലാസ് റൂം പ്രായോഗികത പാഠഭാഗവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യുന്ന പ്രക്രിയയാണ്‌ പിന്നീട് ക്ലാസ് / വിഷയ ഗ്രൂപ്പ്‌ കളില്‍  എട്ടു ,ഒന്‍പതു  തിയ്യതികളില്‍ നടന്നത്. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ ഗ്രൂപ്പ്‌ കളില്‍ അവതരിപ്പിക്കുകയും ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്തു. ജൂണ്‍ 13  നു സ്കൂള്‍ തല പ്ലാനിങ്ങും 18  നു ഇടക്കാല വിലയിരുത്ത ലുമാണ് തീരുമാനിച്ചിട്ടുള്ളത് . അധ്യാപകര്‍, പരിശീലകര്‍, റിസോര്‍സ് അധ്യാപകര്‍ എന്നിവരുടെ അക്കാദമിക കൂട്ടായ്മയിലൂടെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഗുണപരത ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി തൃശൂര്‍ ജില്ലയിലെ 60  ഓളം  ട്രെയിനെഴ്സ് ,ആര്‍. ടി. മാര്‍ എന്നിവര്‍ 60  വ്യത്യസ്ഥ സ്കൂളുകളിലാണ് കളരി 2011  ന്‍റെ ഭാഗമായി എത്തുക. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ജൂലൈ ആദ്യവാരം ബി.ആര്‍.സി കളില്‍ കളരി സ്കൂളുകളിലെ ഹെഡ് മാസ്റ്റര്‍ മാര്‍ ,അധ്യാപകര്‍ ,ഡയറ്റ് ഫാക്കല്‍റ്റി ,ബി.പി.ഓ , രക്ഷിതാക്കള്‍ ജനപ്രതിനിധികള്‍  എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  സെമിനാറുകള്‍ സംഘടിപ്പിക്കും . പഴയന്നൂര്‍ ബി. ആര്‍. സി. യില്‍ ജി.എല്‍.പി.എസ് ചേലക്കര, ജി.യു.പി.എസ് കിള്ളിമംഗലം ,വി.എല്‍.പി.എസ്. മായന്നൂര്‍ എന്നീ സ്കൂളുകളാണ് കളരി 2011  നായി  തെരഞ്ഞെടുത്തിട്ടുള്ളത്.









Sunday, June 5, 2011

പഞ്ചായത്ത്‌തല പ്രവേശനോല്സവങ്ങള്‍ 2011-2012

പ്രവേശനോത്സവം  - വള്ളത്തോള്‍ നഗര്‍  പഞ്ചായത്ത്‌

സബ്ജില്ല -  ബ്ലോക്ക്‌ തല പ്രവേശനോത്സവം ജി.എല്‍.പി.എസ് ചെറുതുരുത്തിയില്‍ വെച്ച് നടന്നു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌   ശ്രീ. എം സുലൈമാന്‍ ഉത്ഘാടനം ചെയ്തു.        ബ്ലോക്ക്‌ മെമ്പര്‍മാര്‍,വാര്‍ഡ് മെമ്പര്‍മാര്‍ ,  എ.ഇ.ഓ ,        വടക്കാഞ്ചേരി ,പഴയന്നൂര്‍  ബി.പി.ഓ മാര്‍ , എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തകരെയും രക്ഷിതാക്കളെയും കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു..   ഒന്നാം ക്ലാസ്സിലേക്കുള്ള 135 കുട്ടികളെ   മധുരം നല്‍കി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക്  വരവേറ്റു. തോരണങ്ങള്‍ കൊണ്ട് സ്കൂള്‍ മനോഹരമായി അലങ്കരിച്ചിരുന്നു. പഠന  സൌഹൃദ പരമായ ക്ലാസ്സ്‌ മുറികള്‍ ഒന്നാം ക്ലാസ്സുകാരെ വല്ലാതെ ആകര്‍ഷിച്ചു. സ്കൂളില്‍ അക്ഷരമരം ഒരുക്കിയിരുന്നു..




















പ്രവേശനോത്സവം  - പഴയന്നൂര്‍പഞ്ചായത്ത്‌ 

പഞ്ചായത്ത്‌തല പ്രവേശനോത്സവം ജി. എല്‍.പി.എസ് പഴയന്നുരില്‍ വെച്ച് നടന്നു,.  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ  പി. കെ.  മുരളീധരന്‍  ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി  ലതാകുമാരി    യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. ലഡ്ഡു വിതരണം നടത്തി എല്ലാ കുട്ടികളെയും പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തു. നവാഗതര്‍ക്ക് അവരുടെ പേരെഴുതിയ ബാട്ജുകളും കളിപ്പാട്ടങ്ങളും നല്‍കി. അഞ്ചാം ക്ലാസ്സില്‍ ചേരുന്ന എല്ലാ കുട്ടികള്‍ക്കും സൈക്കിളുകള്‍ നല്‍കുമെന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ യോഗത്തില്‍ പ്രഖ്യാപിച്ചു. .


പ്രവേശനോത്സവം   - തിരുവില്വാമല പഞ്ചായത്ത്‌

പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി. യു .പി.എസ് കുത്താംപുള്ളിയില്‍  വെച്ച് നടന്നു,. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി സി.   വള്ളി  ഉത്ഘാടനം നിര്‍വഹിച്ചു.  വൈസ് പ്രസിഡണ്ട്‌ ശ്രീ. പി.ആര്‍ പ്രഭാകരന്‍ യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. .എല്ലാ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. അക്ഷരമരം സ്കൂളില്‍ ഒരുക്കിയിരുന്നു... ഒന്നാം ക്ലാസ്സുകാര്‍ക്ക്‌ അവരുടെ പേരെഴുതിയ ബാട്ജുകള്‍ നല്‍കി.... പ്രാദേശിക ജനപങ്കാളിത്തത്തോടെ  കുട്ടികള്‍ക്ക് പഠനോപകരണം ,യുണിഫോം എന്നിവയുടെ  വിതരണം എന്നിവ നടത്തി.




പ്രവേശനോത്സവം   - കൊണ്ടാഴി  പഞ്ചായത്ത്‌

പഞ്ചായത്ത്‌ തല പ്രവേശനോത്സവം എസ്.വി.  യു .പി.എസ് കൊണ്ടാഴിയില്‍   വെച്ച് നടന്നു,. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ കെ.  പ്രസാദ്‌ ചന്ദ്രന്‍  ഉത്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍  പി.ടി.എ വൈസ് പ്രസിഡണ്ട്‌ ,  എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി.  സ്കൂളില്‍ അക്ഷരമരം ഒരുക്കിയിരുന്നു.


പ്രവേശനോത്സവം   - പാഞ്ഞാള്‍  പഞ്ചായത്ത്‌ 
പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി.എല്‍  .പി.എസ് തൊഴുപാടത്ത്   വെച്ച് നടന്നു,.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ മതി ബിന്ദു സുരേഷ്  ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍  ശ്രീ.  എ കെ ഉണ്ണികൃഷ്ണന്‍     യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടി പ്രവേശനോത്സത്തിനു  മാറ്റു കൂട്ടി .  ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനകിറ്റ് വിതരണം നടത്തി. എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. പഠന  സൌഹൃദ പരമായ സ്കൂള്‍ അന്തരീക്ഷം കുട്ടികളെ ആകര്‍ഷിച്ചു.
പ്രവേശനോത്സവം   - ചേലക്കര പഞ്ചായത്ത്‌
പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി.എല്‍  .പി.എസ് ചേലക്കരയില്‍    വെച്ച് നടന്നു,. പി.ടി.എ  പ്രസിഡണ്ട്‌ ശ്രീ  കെ. എന്‍.ഹരിദാസ്‌  ഉത്ഘാടനം ചെയ്തു. കിരീടവും ബാട്ജുമണിയിച്ചു പുതിയ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. എല്ലാവര്‍ക്കും മധുരവിതരണം നടത്തി.


കുട്ടികളുടെ ചെണ്ട മേളം

കുട്ടികളുടെ മാജിക് ഷോ

മുഖ്യ ധാരയിലേക്ക്.....
















Monday, May 16, 2011

Sunday, March 27, 2011

പഞ്ചായത്ത് അംഗ ങ്ങള്‍ ക്കുള്ള പരിശീലനം

 തദേശ സ്വയംഭരണസ്ഥാപനങ്ങളിലെ   പുതിയ ഭരണസമിതി അംഗങ്ങള്‍ ക്കുള്ള പരിശീലനം 28 -2 --11 മുതല്‍  ബി. ആര്‍ .സി യിലെ ആറ് പഞ്ചായത്തുകളിലായി നടന്നു. സര്‍വശിക്ഷാ അഭിയാന്‍  പ്രൊജക്റ്റ്‌നെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അതിന്‍റെ വ്യത്യസ്ത ഇടപെടല്‍ മേഖലകളെ പറ്റിയും,ഇക്കാര്യത്തില്‍ പഞ്ചായത്തുകളുടെ സ്ഥാനവും സാധ്യതകളും വരുത്തുന്ന മാറ്റങ്ങളും പഞ്ചായത്ത് അംഗങ്ങളില്‍  എത്തിക്കുക എന്നതായിരുന്നു പരിശീലനത്തിന്‍റെ മുഖ്യ ലക്‌ഷ്യം  . പഞ്ചായത്ത് അംഗങ്ങളുടെ മികച്ച സഹകരണവും പങ്കാളിത്തവും ആറ് പഞ്ചായത്തുകളില്‍ നിന്നും ലഭിച്ചത് ശ്രദ്ധേയമായ അനുഭവമായിരുന്നു .

ഓരോ പഞ്ചായത്തുകളിലെ സ്കൂളുകളിലും  എസ്‌.എസ് .എ യുടെയും എല്‍. എസ്‌. ജി യുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായിട്ടുള്ള ഭൗതിക, അക്കാദമിക നേട്ടങ്ങള്‍ പവര്‍ പൊയന്റിലൂടെ  അംഗങ്ങളുമായി പങ്കുവെച്ചു. വരും വര്‍ഷത്തില്‍ കൂട്ടായ്മയിലൂടെ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിന്‍റെ സാധ്യതകളെ പറ്റിയും ചര്‍ച്ച നടത്തി....
 ഓരോ ഇടപെടല്‍ മേഖലയിലും ബി. ആര്‍.സി  ഈ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അതിലൂടെ ഉണ്ടായിട്ടുള്ള മികവുകളും, അതിനായി ചെലവഴിച്ച ഫണ്ടിന്‍റെ വിവരങ്ങളും അംഗങ്ങള്‍ക്കായി വിശദീകരിച്ചു.. 

ശില്പ 9 വയസ്സ്,കഞ്ചിക്കോട് മാതൃക എന്നീ വീഡിയോ ചിത്രങ്ങള്‍ കാണിക്കുകയും 'എല്ലവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന കാഴ്ചപാടിലൂന്നിക്കൊണ്ട് ഓരോ പഞ്ചായത്തിലെയും സാമൂഹികവും ,സാമ്പത്തികവും ശാരീരികവുമായി പാര്‍ശ്വവല്‍ക്ക രിക്കപെട്ട വിഭാഗങ്ങള്‍ക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നും തുടര്‍ന്ന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും അംഗങ്ങളുമായി കൂടിയാലോചിച്ചു 

ഓരോ പഞ്ചായത്തിലെയും പരിശീലനത്തിലെ  പങ്കാളിത്തം

Name of panchayath
No. of members
Members participated
Thiruvilwamala
17
16
Pazhayannur
22
21
Vallathole nagar
16
15
Panjal
16
14
kondazhy
15
13
chelakkara
22
16

പരിശീലനത്തിന്‍റെ വിവിധ ദൃശ്യങ്ങളിലൂടെ................




വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്
തിരുവില്വാമല പഞ്ചായത്ത്

കൊണ്ടാഴി പഞ്ചായത്ത്

പാഞ്ഞാള്‍ പഞ്ചായത്ത്

പഴയന്നൂര്‍ പഞ്ചായത്ത്

ചേലക്കര പഞ്ചായത്ത്