Sunday, August 7, 2011

Learn and Earn Programme

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ലളിതമായ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുക , അവരെ സ്വയം പര്യാപ്തരാകാന്‍ സഹായിക്കുക, എന്നീ ലക്ഷ്യങ്ങളിലൂന്നി കൊണ്ട് ബി. ആര്‍. സി പരിധിയിലുള്ള 5 പഞ്ചായത്തുകളില്‍ ലേണ്‍ ആന്‍ഡ്‌ ഏണ്‍ പദ്ധതിയുടെ പരിശീലനം രണ്ടു ദിവസങ്ങളിലായി നടന്നു. ഓരോ പഞ്ചായത്തിലെയും സി.ആര്‍.സി കളെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കുട്ടികള്‍ ഓരോ സി. ആര്‍.സികളിലുമെത്തി പരിശീലനങ്ങളില്‍ പങ്കാളികളായി. ആദ്യ ഘട്ടത്തില്‍ 23 .24 തിയ്യതികളില്‍ കൊണ്ടാഴി , പഴയന്നൂര്‍ പഞ്ചായത്തുകളിലും, രണ്ടാം ഘട്ടത്തില്‍ 6 , 7 തിയ്യതികളില്‍ വള്ള ത്തോള്‍ നഗര്‍ ,പാഞ്ഞാള്‍ , തിരുവില്വാമല പഞ്ചായത്തുകളിലുമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ചോക്ക് നിര്‍മ്മാണം , ഫാബ്രിക് പെയിന്റിംഗ് , ഗ്ലാസ്‌ പെയിന്റിംഗ്, പേപ്പര്‍ ബാഗ്‌ നിര്‍മ്മാണം എന്നീ ഇനങ്ങളാണ് കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനത്തിനു വിവിധ സി. ആര്‍. സി കളിലായി തെരഞ്ഞെടുത്തത്. ഓരോ മേഖലയിലും പ്രത്യേക വൈദഗ്ധ്യം നേടിയ ആളുകള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി . പരിശീലന ക്ലാസ്സില്‍ നിന്ന് ലഭിച്ച കാര്യങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കുകയും കുട്ടികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മാറ്റിയെടുക്കുകയുമാണ് ലേണ്‍ ആന്‍ഡ്‌ ഏണ്‍ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്.

പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍...........










1 comment:

  1. നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ .

    കൃഷ്ണകുമാര്‍ .

    ReplyDelete