Sunday, March 27, 2011

പഞ്ചായത്ത് അംഗ ങ്ങള്‍ ക്കുള്ള പരിശീലനം

 തദേശ സ്വയംഭരണസ്ഥാപനങ്ങളിലെ   പുതിയ ഭരണസമിതി അംഗങ്ങള്‍ ക്കുള്ള പരിശീലനം 28 -2 --11 മുതല്‍  ബി. ആര്‍ .സി യിലെ ആറ് പഞ്ചായത്തുകളിലായി നടന്നു. സര്‍വശിക്ഷാ അഭിയാന്‍  പ്രൊജക്റ്റ്‌നെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അതിന്‍റെ വ്യത്യസ്ത ഇടപെടല്‍ മേഖലകളെ പറ്റിയും,ഇക്കാര്യത്തില്‍ പഞ്ചായത്തുകളുടെ സ്ഥാനവും സാധ്യതകളും വരുത്തുന്ന മാറ്റങ്ങളും പഞ്ചായത്ത് അംഗങ്ങളില്‍  എത്തിക്കുക എന്നതായിരുന്നു പരിശീലനത്തിന്‍റെ മുഖ്യ ലക്‌ഷ്യം  . പഞ്ചായത്ത് അംഗങ്ങളുടെ മികച്ച സഹകരണവും പങ്കാളിത്തവും ആറ് പഞ്ചായത്തുകളില്‍ നിന്നും ലഭിച്ചത് ശ്രദ്ധേയമായ അനുഭവമായിരുന്നു .

ഓരോ പഞ്ചായത്തുകളിലെ സ്കൂളുകളിലും  എസ്‌.എസ് .എ യുടെയും എല്‍. എസ്‌. ജി യുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായിട്ടുള്ള ഭൗതിക, അക്കാദമിക നേട്ടങ്ങള്‍ പവര്‍ പൊയന്റിലൂടെ  അംഗങ്ങളുമായി പങ്കുവെച്ചു. വരും വര്‍ഷത്തില്‍ കൂട്ടായ്മയിലൂടെ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിന്‍റെ സാധ്യതകളെ പറ്റിയും ചര്‍ച്ച നടത്തി....
 ഓരോ ഇടപെടല്‍ മേഖലയിലും ബി. ആര്‍.സി  ഈ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അതിലൂടെ ഉണ്ടായിട്ടുള്ള മികവുകളും, അതിനായി ചെലവഴിച്ച ഫണ്ടിന്‍റെ വിവരങ്ങളും അംഗങ്ങള്‍ക്കായി വിശദീകരിച്ചു.. 

ശില്പ 9 വയസ്സ്,കഞ്ചിക്കോട് മാതൃക എന്നീ വീഡിയോ ചിത്രങ്ങള്‍ കാണിക്കുകയും 'എല്ലവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന കാഴ്ചപാടിലൂന്നിക്കൊണ്ട് ഓരോ പഞ്ചായത്തിലെയും സാമൂഹികവും ,സാമ്പത്തികവും ശാരീരികവുമായി പാര്‍ശ്വവല്‍ക്ക രിക്കപെട്ട വിഭാഗങ്ങള്‍ക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നും തുടര്‍ന്ന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും അംഗങ്ങളുമായി കൂടിയാലോചിച്ചു 

ഓരോ പഞ്ചായത്തിലെയും പരിശീലനത്തിലെ  പങ്കാളിത്തം

Name of panchayath
No. of members
Members participated
Thiruvilwamala
17
16
Pazhayannur
22
21
Vallathole nagar
16
15
Panjal
16
14
kondazhy
15
13
chelakkara
22
16

പരിശീലനത്തിന്‍റെ വിവിധ ദൃശ്യങ്ങളിലൂടെ................




വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്
തിരുവില്വാമല പഞ്ചായത്ത്

കൊണ്ടാഴി പഞ്ചായത്ത്

പാഞ്ഞാള്‍ പഞ്ചായത്ത്

പഴയന്നൂര്‍ പഞ്ചായത്ത്

ചേലക്കര പഞ്ചായത്ത്


Saturday, March 19, 2011

സ്കൂള്‍ തല മികവുകള്‍ ഗവ .എല്‍ പി സ്കൂള്‍ ചെറുതുരുത്തി

പഠനതെളിവുകളുടെ ശേഖരം  


ആകാംഷയോടെ അമ്മമാര്‍ ......

ഈ തണലില്‍ ഇത്തിരി നേരം  



കുട്ടികളുടെ വളര്‍ച്ചയെ തൊട്ടറിഞ്ഞു  
നാളെ ഞാനും നിങ്ങളെപ്പോലെ ....








സര്‍ഗാത്മകതയുടെ നേര്‍കാഴ്ച... ഗവ .എല്‍ പി സ്കൂള്‍ ചെറുതുരുത്തി