Thursday, February 24, 2011

പഴയന്നൂര്‍ പഞ്ചായത്ത്‌ മികവുകളുടെ പ്രദര്‍ശനം ' മികവ് 2011 '



പഴയന്നൂര്‍ ജി.എല്‍.പി.എസ്‌ ല്‍ വെച്ച് 22 -2 -2011 നു  പ്രദര്‍ശനം ....

പഞ്ചായത്ത്‌ പ്രസിഡണ്ട്  ശ്രീ  പി.കെ .മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .

പഞ്ചായത്തിലെ 9  സ്കൂളുകളില്‍ നിന്നായി 375 പേരുടെ പങ്കാളിത്തം.....

കുട്ടികളുടെ ഉത്പന്നങ്ങള്‍,  പാനലുകള്‍ മുതലായവ     പ്രധാന ഹാളിലും മൂന്നു ക്ലാസ്സ്‌ മുറികളിലു മായി ഒരുക്കി......

കുട്ടികളുടെ  അവതരണങ്ങളില്‍ നിന്ന്......

യു. പി. കുട്ടികളുടെ ശാസ്ത്ര നാടകം ,ഇംഗ്ലീഷ് സ്കിറ്റ് ,(ജി.യു.പി.എസ് തൃക്കണായ)

ഇംഗ്ലീഷ് സ്കിറ്റ് (മൂന്നാം ക്ലാസ്  യുണിറ്റ് ),
മലയാളം നാടകം (നാലാം ക്ലാസ് -വഴി കാണിച്ചവര്‍ )
ഹിന്ദി നാടകം (അഞ്ചാം ക്ലാസ്സ്‌ - )
(ജി.എല്‍.പി.എസ് പഴയന്നൂര്‍ )


രണ്ടപ്പം കവിത കഥാപ്രസംഗ രൂപത്തില്‍  (എ .എല്‍. പി.എസ് വെന്നൂര്‍ )


വഴി കാണിച്ചവര്‍ -മുന്നാം ക്ലാസ് യുണിറ്റ് - നാടകരൂപത്തില്‍ (എ .എല്‍. പി.എസ്. കല്ലേപാടം)


പുഴ കേഴുന്നു -നാലാം ക്ലാസ്സ്‌ പാഠ ഭാഗം - നാടകരൂപത്തില്‍. (എ .എല്‍. പി.എസ്. വടക്കെതറ )

ഭാഷ നാടകങ്ങള്‍ (ജി.എച് .എസ്. പഴയന്നൂര്‍ , എ .എല്‍.പി.എസ്.കുന്നത്തറ)








പങ്കുവെക്കപ്പെട്ട , അധ്യാപകരുടെ മികവുകള്‍ 

-ബ്രോഷറിലൂടെ പഠനം -ഓരോ യുണി റ്റിലും പ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികള്‍ തയ്യാറാക്കിയ ബ്രോഷറുകള്‍ 

(ജി.യു.പി.എസ് തൃക്കണായ)











-ജൈവവൈവിധ്യ വര്‍ഷവുമായി ബന്ധപ്പെട്ടു നടത്തിയ മണ്ണിര കമ്പോസ്റ്റ് നിര്‍മാണം ,ജന്മദിനവും കലണ്ടറും  (എ .എല്‍. പി.എസ് വെന്നൂര്‍ )


 -ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ടു സ്കൂളില്‍ നടത്തിയ പ്രവര്‍ത്തനം (ജി.എച്.എസ്.പഴയന്നൂര്‍ )


എം. പി. ടി. എ അംഗങ്ങളുടെ  സജീവ പങ്കാളിത്തത്തോടെ ഉച്ച ഭക്ഷണം

തുടര്‍ന്ന് ,

വീഡിയോ പ്രദര്‍ശനം 
ചര്‍ച്ച , 

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ,
സ്കൂളുകളുടെ ലക്ഷ്യ പ്രഖ്യാപനം 

ഫീഡ് ബാക്ക് .......
ഈ വര്‍ഷത്തെ കുറവുകള്‍ .......ഇനിയും മുന്നേറാന്‍ ഏറെ ......


നാല് മണിയോടെ മികവിന് സമാപ്തി........


കൂടുതല്‍ മികവോടെ അടുത്ത വര്‍ഷം..................

 മികവിലെ കാഴ്ചകള്‍ .........


ഉത്ഘാടനം 
സദസ്സ് 
കുട്ടികളുടെ അവതരണങ്ങളില്‍ നിന്ന്.....
പ്രദര്‍ശനത്തില്‍ നിന്ന്........


പഞ്ചായത്തുതല മികവു പ്രദര്‍ശനങ്ങള്‍

അറിവ് നിര്‍മ്മാണ  പ്രക്രിയകളിലൂടെ കുട്ടികളില്‍  നടക്കുന്ന പഠനവും അതിന്‍റെ  തെളിവുകളും പൊതു സമൂഹത്തിനു മുന്നില്‍  അവതരിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ബി ആര്‍  സി യിലെ പഞ്ചായത്തുകളില്‍ മികവിന്‍റെ
പ്രദര്‍ശനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു . മികവിന്‍റെ  മുന്നോടിയായി എസ്.ആര്‍ .  ജി   കണ്‍വീനര്‍മാരുടെ  മീറ്റിംഗ് വിളിച്ചു  മികവു പരിപാടിയില്‍
പ്രദര്‍ശിപ്പിക്കേണ്ടതും അവതരിപ്പിക്കേണ്ടതുമായ കാര്യങ്ങളെ ക്കുറിച്ച്    ടീച്ചര്‍മാരില്‍   ആവശ്യമായ ധാരണ ഉണ്ടാക്കി .           
.തുടര്‍ന്നു പഞ്ചായത്തുകളില് പി .ഇ .സി കൂടുകയും സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു . മികവു നടത്തേണ്ട സ്ഥലം , തിയ്യതി , പങ്കെടുക്കേണ്ടവരുടെ എണ്ണം , ഭക്ഷണം , തുടങ്ങിയ കാര്യങ്ങള്‍  സമിതിയില്‍ ചര്‍ച  ചെയ്യുകയും ചുമതല വിഭജനം നടത്തുകയും ചെയ്തു. 

പഞ്ചായത്തുകളിലെ മികവുകളിലൂടെ ................................

വള്ളത്തോള്‍  നഗര്‍  പഞ്ചായത്ത് 

പഞ്ചായത്തിലെ  മികവ് പ്രദര്‍ശനം  , ഫെബ്രുവരി 21 നു ചെറുതുരുത്തി  ജി എല്‍ പി സ്കൂളില്‍  വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡണ്ട്    ശ്രീ .എം .സുലൈമാന്‍  ഉദ്ഘാടനം  നിര്‍വ്വഹിച്ചു.  പഞ്ചായത്തിലെ 6 സ്കൂളുകളില്‍  നിന്നും കുട്ടികളുടെ ഉല്പ്പന്നങ്ങള്‍, പതിപ്പുകള്‍ ,   മികവുകളുടെ  പാനലുകള്‍ (സ്റ്റേറ്റ് തലം ,ബി. ആര്‍. സി തലം ,സ്കൂള്‍ തലം ) ,  കുട്ടികളുടെ പോര്‍ട്ട്‌  ഫോളിയോ ,എന്നിവ ഹാളില്‍ പ്രദര്‍ശനത്തിനായി ഒരുക്കി...
11.30  നു കുട്ടികളുടെ അവതരണങ്ങള്‍ തുടങ്ങി....
പാഠഭാഗങ്ങളുമായി ബ ന്ധ പ്പെട്ടു    ഇംഗ്ലീഷ്,മലയാളം,സംസ്കൃതം ,അറബി  എന്നീ നാല് ഭാഷകളില്‍         കുട്ടികള്‍ തയ്യാറാക്കിയ നാടകങ്ങള്‍ ,   ഹിന്ദി കവിതയുടെ   ദൃശ്യാവിഷ്കാരം  എന്നിവ  ഉള്‍പ്പെട്ട  അവതരണങ്ങള്‍   ഉച്ചവരെ നീണ്ടു.....

ഉച്ചക്ക് പായസം ഉള്‍പ്പടെയുള്ള സദ്യ....

ഉച്ചക്കുശേഷം അധ്യാപകരുടെ   മികവനുഭവങ്ങള്‍  ....

-വായനയുടെ പരിപോഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ (ജി,എല്‍.പി.എസ്‌ ചെറുതുരുത്തി,)
-സംസ്കൃതം പാഠ ഭാഗങ്ങള്‍ വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ ആവിഷ്കരിച്ചതും അതില്‍ പ്രവര്‍ത്തി പരിചയ വിദ്യാഭ്യാസത്തിന്‍റെ ഇഴ ചേര്‍ക്കലും (എ .യു,പി,എസ്‌ പള്ളിക്കല്‍ )
-മലയാള കവിതകള്‍ക്ക് വ്യത്യസ്ത ഈണങ്ങള്‍ കണ്ടെത്തിയത് (ജി.എച്,എസ്‌, ചെറുതുരുത്തി )
-വിവരണം എന്ന വ്യവഹാര രൂപം ക്ലാസ്സ്‌ റൂം പ്രക്രിയയിലൂടെ മികച്ച രീതിയില്‍ ചെയ്യാനായത്,(എസ്‌.എന്‍ . എല്‍ .പി.എസ്‌ വെട്ടിക്കാട്ടിരി )
-പരിസര പഠന ക്ലാസ്സില്‍ ചന്ദ്രന്‍റെ വൃദ്ധി ക്ഷ യങ്ങള്‍ ചിത്രങ്ങളിലൂടെ രസകരമാക്കിയത് (എം.വി.എം.എല്‍.പി.എസ്‌ നെടുമ്പുര )
-സോപ്പ് നിര്‍മാണം (എസ്‌.എന്‍,.ടി.ടി.ഐ ചെറുതുരുത്തി )
തുടങ്ങിയവ അധ്യാപകരുടെ മികവുകളായി  അവതരിപ്പിക്കപ്പെട്ടു.

ശില്പ 9 വയസ്സ് , കഞ്ചി ക്കോട് മാതൃക, എന്നി  വീഡിയോ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം നടന്ന ചര്‍ച്ചകള്‍....... ,

പ്രധാന അധ്യാപകര്‍ നടത്തിയ അടുത്ത വര്‍ഷത്തേക്കുള്ള ലക്ഷ്യപ്രഖ്യാപനം... ആസൂത്രണം .........

പുതിയ ഒരനുഭവമായി മാറിയ പങ്കുവെക്കലുകള്‍.........

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും അടക്കം 350  പേരുടെ പങ്കാളിത്തം....

കൂടുതല്‍ കൃത്യതയോടെ അടുത്തവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍....
ഉത്തരവാദിത്തങ്ങള്‍  ഇനിയും ഒരുപാട്........

നാല് മണിയോടെ നന്ദി പറഞ്ഞുകൊണ്ട് പഞ്ചായത്തുതല മികവിന് സമാപനം......

മികവിലെ ചില കാഴ്ചകള്‍.............


ഉദ്ഘാടനം 
നിറഞ്ഞ സദസ്സ്

പ്രദര്‍ശനത്തിലൂടെ..........


ഇംഗ്ലീഷ് സ്കിറ്റ്  - ജി.എച്,എസ്‌, ചെറുതുരുത്തി
സംസ്കൃതം നാടകം - എ .യു,പി,എസ്‌ പള്ളിക്കല്‍

സ്കൂളിന്റെ പാനലുകള്‍
ഇംഗ്ലീഷ് സ്കിറ്റ്  - (ജി,എല്‍.പി.എസ്‌ ചെറുതുരുത്തി,)


സ്കൂളിന്റെ മികവുകള്‍ പ്രസന്റേഷനിലൂടെ...



സ്റ്റേറ്റ് / ബി.ആര്‍.സി. പാനലുകള്‍