ആസൂത്രിതവും എകോപിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ഗ്രഥിത വിദ്യാലയ വികസനം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തിലൂന്നി ,കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ജൂണ്‍ 13 മുതല്‍ 24 വരെ ആസൂത്രണം ചെയ്തിട്ടുള്ള അന്വഷണാത്മക പ്രവര്‍ത്തനം 'കളരി 2011 ' നു ജില്ലയില്‍ തുടക്കമായി....ഇതിന്‍റെ ഭാഗമായി ജൂണ്‍ 4 നു ജില്ലയിലെ എല്ലാ എസ്. ആര്‍.ജി അംഗങ്ങളും കൂടിയിരുന്നു 'കളരി 11 ' ന്‍റെ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ,അവധികാലത്ത് ഓരോ ക്ലാസ്സിലും / വിഷയത്തിലും, ഊന്നല്‍ നല്‍കിയ ആശയങ്ങള്‍ എല്ലാ ട്രെയിനെഴ്സിനും ആര്‍.ടി. മാര്‍ക്കും പങ്കുവെക്കുന്നതിനുമായി രണ്ടു ദിവസത്തെ പരിശീലന മൊട്യുള്‍ തയ്യാറാക്കുകയും ചെയ്തു,. ജൂണ്‍ 7 നു പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം തൃശൂര്‍ ഡയറ്റ്-ല്‍ വെച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ (ഇന്‍ ചാര്‍ജ് ) ശ്രീ . വേണുഗോപാലന്‍ നിര്‍വഹിച്ചു . ഡി.പി.ഓ, ശ്രീമതി. മെജോബ്രൈറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ച ചെയ്ത ആശയങ്ങളുടെ ക്ലാസ് റൂം പ്രായോഗികത പാഠഭാഗവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യുന്ന പ്രക്രിയയാണ് പിന്നീട് ക്ലാസ് / വിഷയ ഗ്രൂപ്പ് കളില്‍ എട്ടു ,ഒന്‍പതു തിയ്യതികളില്‍ നടന്നത്. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ ഗ്രൂപ്പ് കളില്‍ അവതരിപ്പിക്കുകയും ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്തു. ജൂണ്‍ 13 നു സ്കൂള്‍ തല പ്ലാനിങ്ങും 18 നു ഇടക്കാല വിലയിരുത്ത ലുമാണ് തീരുമാനിച്ചിട്ടുള്ളത് . അധ്യാപകര്‍, പരിശീലകര്‍, റിസോര്‍സ് അധ്യാപകര്‍ എന്നിവരുടെ അക്കാദമിക കൂട്ടായ്മയിലൂടെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഗുണപരത ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി തൃശൂര്‍ ജില്ലയിലെ 60 ഓളം ട്രെയിനെഴ്സ് ,ആര്‍. ടി. മാര്‍ എന്നിവര്‍ 60 വ്യത്യസ്ഥ സ്കൂളുകളിലാണ് കളരി 2011 ന്‍റെ ഭാഗമായി എത്തുക. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ജൂലൈ ആദ്യവാരം ബി.ആര്‍.സി കളില്‍ കളരി സ്കൂളുകളിലെ ഹെഡ് മാസ്റ്റര്‍ മാര്‍ ,അധ്യാപകര്‍ ,ഡയറ്റ് ഫാക്കല്‍റ്റി ,ബി.പി.ഓ , രക്ഷിതാക്കള്‍ ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കും . പഴയന്നൂര്‍ ബി. ആര്‍. സി. യില്‍ ജി.എല്‍.പി.എസ് ചേലക്കര, ജി.യു.പി.എസ് കിള്ളിമംഗലം ,വി.എല്‍.പി.എസ്. മായന്നൂര്‍ എന്നീ സ്കൂളുകളാണ് കളരി 2011 നായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഹായ്,
ReplyDeleteജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ കാണിക്കാന്‍ പഴയന്നൂര്‍ ബി ആര്‍ സി നടത്തുന്ന സേവനങ്ങള്‍ക്ക് അഭിനനന്ദങ്ങള്‍ noushad