പ്രവേശനോത്സവം - വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്
സബ്ജില്ല - ബ്ലോക്ക് തല പ്രവേശനോത്സവം ജി.എല്‍.പി.എസ് ചെറുതുരുത്തിയില്‍ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം സുലൈമാന്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാര്‍,വാര്‍ഡ് മെമ്പര്‍മാര്‍ , എ.ഇ.ഓ , വടക്കാഞ്ചേരി ,പഴയന്നൂര്‍ ബി.പി.ഓ മാര്‍ , എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തകരെയും രക്ഷിതാക്കളെയും കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു.. ഒന്നാം ക്ലാസ്സിലേക്കുള്ള 135 കുട്ടികളെ മധുരം നല്‍കി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് വരവേറ്റു. തോരണങ്ങള്‍ കൊണ്ട് സ്കൂള്‍ മനോഹരമായി അലങ്കരിച്ചിരുന്നു. പഠന സൌഹൃദ പരമായ ക്ലാസ്സ് മുറികള്‍ ഒന്നാം ക്ലാസ്സുകാരെ വല്ലാതെ ആകര്‍ഷിച്ചു. സ്കൂളില്‍ അക്ഷരമരം ഒരുക്കിയിരുന്നു..
പ്രവേശനോത്സവം - പഴയന്നൂര്‍പഞ്ചായത്ത്
പഞ്ചായത്ത്‌തല പ്രവേശനോത്സവം ജി. എല്‍.പി.എസ് പഴയന്നുരില്‍ വെച്ച് നടന്നു,. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. കെ. മുരളീധരന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ലതാകുമാരി യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. ലഡ്ഡു വിതരണം നടത്തി എല്ലാ കുട്ടികളെയും പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തു. നവാഗതര്‍ക്ക് അവരുടെ പേരെഴുതിയ ബാട്ജുകളും കളിപ്പാട്ടങ്ങളും നല്‍കി. അഞ്ചാം ക്ലാസ്സില്‍ ചേരുന്ന എല്ലാ കുട്ടികള്‍ക്കും സൈക്കിളുകള്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ പ്രഖ്യാപിച്ചു. .
പ്രവേശനോത്സവം - തിരുവില്വാമല പഞ്ചായത്ത്
പഞ്ചായത്ത് തല പ്രവേശനോത്സവം ജി. യു .പി.എസ് കുത്താംപുള്ളിയില്‍ വെച്ച് നടന്നു,. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി. വള്ളി ഉത്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ. പി.ആര്‍ പ്രഭാകരന്‍ യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. .എല്ലാ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. അക്ഷരമരം സ്കൂളില്‍ ഒരുക്കിയിരുന്നു... ഒന്നാം ക്ലാസ്സുകാര്‍ക്ക് അവരുടെ പേരെഴുതിയ ബാട്ജുകള്‍ നല്‍കി.... പ്രാദേശിക ജനപങ്കാളിത്തത്തോടെ കുട്ടികള്‍ക്ക് പഠനോപകരണം ,യുണിഫോം എന്നിവയുടെ വിതരണം എന്നിവ നടത്തി.
പ്രവേശനോത്സവം - കൊണ്ടാഴി പഞ്ചായത്ത്
പഞ്ചായത്ത് തല പ്രവേശനോത്സവം എസ്.വി. യു .പി.എസ് കൊണ്ടാഴിയില്‍ വെച്ച് നടന്നു,. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. പ്രസാദ് ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് , എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സ്കൂളില്‍ അക്ഷരമരം ഒരുക്കിയിരുന്നു.
പ്രവേശനോത്സവം - പാഞ്ഞാള്‍ പഞ്ചായത്ത്
പ്രവേശനോത്സവം - കൊണ്ടാഴി പഞ്ചായത്ത്
പഞ്ചായത്ത് തല പ്രവേശനോത്സവം എസ്.വി. യു .പി.എസ് കൊണ്ടാഴിയില്‍ വെച്ച് നടന്നു,. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. പ്രസാദ് ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് , എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സ്കൂളില്‍ അക്ഷരമരം ഒരുക്കിയിരുന്നു.
പ്രവേശനോത്സവം - പാഞ്ഞാള്‍ പഞ്ചായത്ത്
പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എല്‍ .പി.എസ് തൊഴുപാടത്ത് വെച്ച് നടന്നു,.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മതി ബിന്ദു സുരേഷ് ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. എ കെ ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടി പ്രവേശനോത്സത്തിനു മാറ്റു കൂട്ടി . ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനകിറ്റ് വിതരണം നടത്തി. എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. പഠന സൌഹൃദ പരമായ സ്കൂള്‍ അന്തരീക്ഷം കുട്ടികളെ ആകര്‍ഷിച്ചു.
പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എല്‍ .പി.എസ് ചേലക്കരയില്‍ വെച്ച് നടന്നു,. പി.ടി.എ പ്രസിഡണ്ട് ശ്രീ കെ. എന്‍.ഹരിദാസ് ഉത്ഘാടനം ചെയ്തു. കിരീടവും ബാട്ജുമണിയിച്ചു പുതിയ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. എല്ലാവര്‍ക്കും മധുരവിതരണം നടത്തി.
കുട്ടികളുടെ ചെണ്ട മേളം |
No comments:
Post a Comment