Tuesday, January 4, 2011

അവധിക്കാലത്തെ നാടകക്യാംപ്

ക്യാമ്പിന്റെ  ഉത്ഘാടനം
ഞങ്ങള്‍ ക്യാമ്പിനു 'നാടകീയം 2010 '  എന്ന് പേരിട്ടു .
അവര്‍ അതിനെ ഉത്സവമാക്കി . . .
അഭിനയകലയുടെ പുതിയ മുഹൂര്‍ത്തങ്ങളും ഭാവിയിലെ പുതിയ താരങ്ങളെയും തേടിയുള്ള മൂന്നു ദിവസത്തെ സഹവാസം ........
ക്യാമ്പിന്റെ  ഉത്ഘാടനം ഡിസംബര്‍ 28  നു തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌
ശ്രീമതി ടി.നിര്‍മ്മല നിര്‍വഹിച്ചു ..
SMT GHS ചേലക്കര വേദിയാക്കി ആദ്യരംഗം ........ബലൂണ്‍ നിറച്ചു പരസ്പരം പൊട്ടിച്ച് അവര്‍ക്കിടയിലെ മഞ്ഞുരുക്കല്‍..............
പൊട്ടാത്ത ബലൂണിന്റെ ഉടമ ക്യാമ്പിന്റെ ലീഡര്‍ ........
പിന്നീട് വിവിധ തിയ്യേറ്റര്‍   ഗെയിമുകള്‍ .........
സ്കൂളിലെ തിയ്യേറ്റര്‍ സാദ്ധ്യതകള്‍ ......പെട്ടെന്നുള്ള ചില അവതരണങ്ങള്‍ .........
അഞ്ചു ഗ്രൂപ്പുകളുടെ കഥ പറയല്‍........ കഥയില്‍ നിന്ന് നാടകത്തിലേക്ക്.........ആദ്യ അവതരണത്തില്‍ പാളിച്ചകള്‍ .........കീറിമുറിച്ചുള്ള വിശകലനങ്ങള്‍ ............കൂടുതല്‍ മെച്ചപ്പെടുത്തലിലേക്ക്...........................

രണ്ടാം ദിവസം ....

ഗ്രൗണ്ടില്‍ കൂടിച്ചേര്‍ന്ന്  വേദിയിലേക്കുള്ള ചലനങ്ങളുടെ സവിശേഷതകള്‍ പങ്കിടല്‍ ...... .....ഒപ്പം  ഭാവം........... ശബ്ദം .............
അഞ്ചു ഗ്രൂപ്പുകള്‍ ......അഞ്ചു വ്യത്യസ്ത  നാടകങ്ങള്‍.........കൂടാതെ ശാകുന്തളം  കഥയില്‍ ഒന്നിച്ചുള്ള അഭിനയം .......
പുരാണകഥകള്‍ ...ആനുകാലിക ജീവിതാവസ്ഥ....പരിസ്ഥിതി മലിനീകരണം....കോമഡി വേറെ വേറെ വിഷയങ്ങള്‍ .........
ഘട്ടം ഘട്ടമായി അവസാന അവതരണത്തിലേക്ക് .........
ലഭ്യമായ സാധനങ്ങളുടെ ഉപയോഗപ്പെടുത്തല്‍ ,ചിട്ടയായ ക്രമീകരണങ്ങള്‍ ......തന്‍മയത്വത്തോടെയുള്ള  അഭിനയം ........
ഒടുവില്‍ രക്ഷിതാക്കളുടെ മുന്നില്‍ അവതരണം അഭിമാനത്തോടെ .........
മക്കള്‍ വന്നത് വെറുതെയായില്ല .......രക്ഷിതാക്കളുടെ മുഖത്ത്‌ സംതൃപ്തി ...
നാടക ഫെസ്റ്റ് ,നാടകകളരി,.............അങ്ങനെ  സാദ്ധ്യതകള്‍  ഇനിയുമേറെ .........

നാടകപരിശീലകയുടെ  അഭിപ്രായങ്ങള്‍ ........
ഇത്രയ്ക്കൊന്നും  പ്രതീക്ഷിച്ചില്ല ...........
കുട്ടികള്‍  ശരിക്കും ഉള്‍ക്കൊണ്ടു ...

തയ്യാറെടുപ്പുകള്‍ ..........
ക്യാമ്പ് ധന്യമായി .....ഇനി കൂടുതല്‍ അവസരങ്ങള്‍ക്കായുള്ള കാത്തിരുപ്പ് ...
സന്തോഷ പ്രദമായ മൂന്നു ദിവസങ്ങള്‍, നല്ല പരിശീലക ,ദിവസങ്ങളുടെ എണ്ണം കൂട്ടാമായിരുന്നു....
കൊച്ചുമനസ്സുകളിലെ അവലോകനം ........

പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബി.പി .ഒ

മനസ്സ് നിറഞ്ഞു ......ഉത്സാഹത്തോടെ വീട്ടിലേക്ക്.................


മനസ്സില്‍ നാളെയുടെ 
 അഭിനയമുഹൂര്‍ത്തങ്ങള്‍ ........

ജീവിതമാകുന്ന നാടകത്തിലേക്ക്.........


1 comment: