Wednesday, December 29, 2010

കുരുന്നുകളുടെ സ്നേഹക്കൂട്ടായ്മ


വീഡിയോ പ്രദര്‍ശനം
വേദനകള്‍ മറന്നു പരസ്പരം പങ്കുവെക്കുവാന്‍ ഒരു ദിവസം ............

ഡിസംബര്‍ 3 നു അവര്‍ ബി .ആര്‍ .സി യില്‍ ഒത്തുകൂടി . പുതിയതായി ചില കൂട്ടുകാരെ കണ്ടപ്പോള്‍ മുഖത്ത് സന്തോഷം .............ചിലര്‍ക്ക് നാണം.............
ബി .ആര്‍ .സി . ഹാള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നവരിലും അത്ഭുതം ............ആകാംക്ഷ ...........................
പ്രാര്‍ത്ഥന ചൊല്ലാനായി വന്ന സോനക്ക് എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോള്‍ ചെറിയൊരു പേടി. ...................ഒടുവില്‍ പ്രാര്‍ത്ഥന മൌനമായി.......
എല്ലാം മറന്ന്..........................................
രക്ഷിതാക്കളും കുട്ടികളും ഒരേ താല്പര്യത്തോടെ കളികളില്‍ മത്സരിച്ചു ....
ആവെഷമുനര്തുന്ന ചില വീഡിയോ പ്രദര്‍ശനംകണ്ടു. ഒരുമിച്ചിരുന്നു ഊണ് കഴിച്ചു.......
മണ്ണുകൊണ്ടും കടലാസുകൊണ്ടും പ്ലാസ്റ്റിക്‌ കൊണ്ടും കുഞ്ഞുകൈകള്‍ നിര്‍മ്മിച്ച ഉല്‍പ്പനങ്ങള്‍ മറ്റുള്ളവര്‍ക്കായി അവര്‍ തന്നെ പരിചയപെടുത്തി .
തങ്ങളുടെ കുട്ടികള്‍ കടലാസുകൊണ്ടുണ്ടാക്കിയ ചില പൊടിക്കൈകള്‍ രക്ഷിതാക്കളില്‍ അവരുടെ ബാല്യകാലം ഉണര്‍ത്തി.....
പിന്നെ ചില കലാപ്രകടങ്ങള്‍.....പാട്ട് , മോനോആക്റ്റ്, മിമിക്രി,കഥ , അങ്ങനെ പലതും...........
പെന്‍സില്‍ കൊണ്ട് കോറിയിട്ട ചില വരകളില്‍ സര്‍ഗാത്മകതയുടെ മിന്നലാട്ടം ........
ചിത്രരചനയില്‍നിന്ന് ..................
ജി.വി. എച്.എസ് എസ് തിരുവില്വാമല യിലെ രാഹുലിന്റെ പ്രസംഗം രക്ഷിതാക്കളുടെ കണ്ണ് നനയിച്ചുവോ.?
ഒടുവില്‍ 4 മണിക്ക് സമാപന സമ്മേളനം, സര്ടിഫിക്കട്ട് വിതരണം ......
പങ്കെടുത്ത എല്ലാവര്ക്കും സര്ടിഫിക്കട്ട്........
വിജയികളായ രക്ഷിതാക്കള്‍ക്കും ഉണ്ടായിരുന്നു സമ്മാനങ്ങള്‍.............
എനിക്ക് പറ്റുമോ ?
പിന്നീട് നന്ദി ...........പരസ്പരം...............
വീണ്ടുമൊരു കൂടി ചേരലിനായി അവര്‍ മടങ്ങി..............
പുതിയൊരു പ്രതീക്ഷയോടെ....................................

No comments:

Post a Comment