Wednesday, October 23, 2013
Saturday, October 5, 2013
Wednesday, July 31, 2013
Sunday, August 7, 2011
Learn and Earn Programme
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ലളിതമായ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുക , അവരെ സ്വയം പര്യാപ്തരാകാന്‍ സഹായിക്കുക, എന്നീ ലക്ഷ്യങ്ങളിലൂന്നി കൊണ്ട് ബി. ആര്‍. സി പരിധിയിലുള്ള 5 പഞ്ചായത്തുകളില്‍ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതിയുടെ പരിശീലനം രണ്ടു ദിവസങ്ങളിലായി നടന്നു. ഓരോ പഞ്ചായത്തിലെയും സി.ആര്‍.സി കളെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കുട്ടികള്‍ ഓരോ സി. ആര്‍.സികളിലുമെത്തി പരിശീലനങ്ങളില്‍ പങ്കാളികളായി. ആദ്യ ഘട്ടത്തില്‍ 23 .24 തിയ്യതികളില്‍ കൊണ്ടാഴി , പഴയന്നൂര്‍ പഞ്ചായത്തുകളിലും, രണ്ടാം ഘട്ടത്തില്‍ 6 , 7 തിയ്യതികളില്‍ വള്ള ത്തോള്‍ നഗര്‍ ,പാഞ്ഞാള്‍ , തിരുവില്വാമല പഞ്ചായത്തുകളിലുമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ചോക്ക് നിര്‍മ്മാണം , ഫാബ്രിക് പെയിന്റിംഗ് , ഗ്ലാസ് പെയിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നീ ഇനങ്ങളാണ് കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനത്തിനു വിവിധ സി. ആര്‍. സി കളിലായി തെരഞ്ഞെടുത്തത്. ഓരോ മേഖലയിലും പ്രത്യേക വൈദഗ്ധ്യം നേടിയ ആളുകള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി . പരിശീലന ക്ലാസ്സില്‍ നിന്ന് ലഭിച്ച കാര്യങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കുകയും കുട്ടികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മാറ്റിയെടുക്കുകയുമാണ് ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്.
Monday, July 4, 2011
കളരി സെമിനാര്‍ ബി.ആര്‍.സി.യില്‍
വിദ്യാലയങ്ങളിലെ രണ്ട് ആഴ്ചത്തെ കളരി പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായി ബി.ആര്‍.സി.യില്‍ സെമിനാര്‍ സംഘടി പ്പിച്ചു. ജൂലൈ ഒന്ന്,നാല് തിയ്യതികളിലായാണ് സെമിനാര്‍ നടന്നത്. ബി.പി.ഓ. ശ്രീ മോഹന്‍ദാസ് സെമിനാറിന്‍റെ ഉദ്ഘാടനം നടത്തി. ജൂലൈ ഒന്നിന് ബി.ആര്‍.സി. പരിധിയിലെ എസ്.ആര്‍.ജി. കണ്‍വീനെര്‍മാരും, നാലിന് സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുമാണ് സെമിനാറില്‍ പങ്കെടുത്തത്. ആകെയുള്ള 50 സ്കൂളുകളില്‍ 44 സ്കൂളുകളുടെ പങ്കാളിത്തം ആദ്യ ദിവസം ഉണ്ടായി. രണ്ടാം ദിവസം 42 സ്കൂളുകളില്‍ നിന്ന് ആളുകളെത്തി. കളരി നടന്ന വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റര്‍ മാര്‍ ,ക്ലാസ് ടീച്ചേര്‍സ്,ആര്‍.ടി. ,ട്രെയിനെര്‍ എന്നിവര്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ വിശദീകരിച്ചു. ജൂണ്‍ 13 മുതല്‍ 24 വരെ സ്കൂളുകളില്‍ ട്രെയിനെഴ്സ്, ടീച്ചര്‍ എന്നിവര്‍ എടുത്ത ക്ലാസ്സുകളിലെ പ്രക്രിയകള്‍, ഉപയോഗിച്ച ടി.എല്‍.എം ,കുട്ടികള്‍ വ്യക്തിഗതമായും ഗ്രൂപ്പിലും രൂപപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍,അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വിശകലന വിധേയമാക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സ്കൂളുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കുകയും പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച തിരിച്ചറിവുകള്‍ പങ്കുവെക്കുകയും ചെയ്തു. അവതരണങ്ങള്‍ മൂന്ന് മണി വരെ നീണ്ടു. തുടര്‍ന്ന്, സെമിനാറില്‍ നിന്ന് കിട്ടിയതും സ്കൂളുകളില്‍ ചെയ്യാന്‍ ആലോചിക്കുന്നതുമായ കാര്യങ്ങള്‍ എസ്. ആര്‍.ജി കണ്‍വീനെര്‍മാര്‍ അവതരിപ്പിച്ചു. പങ്കാളികളുടെ ഫീഡ് ബാക്കോടുകൂടി സെമിനാര്‍ അവസാനിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി ശ്രീമതി . എം.. ശ്രീകല ആദ്യ ദിവസത്തെ സെമിനാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഉദ്ഘാടനം |
എ .ഇ.ഓ ശ്രീമതി .സി.എം ലീലാമണി |
വി.എല്‍.പി.എസ് മായന്നൂര്‍ |
ജി.യു.പി.എസ്.കിള്ളിമംഗലം |
ജി.എല്‍.പി.എസ് ചേലക്കര |
ടീ ചെഴ്സ് ന്‍റെ അവതരണം |
ഹെഡ് മാസ്റ്റര്‍ മാരുടെ അവതരണം
|
Subscribe to:
Comments (Atom)